ഐ.പി സി ഛത്തിസ്ഗഢ് സ്റ്റേറ്റ് കൺവൻഷൻ ഒക്ടോ 25 മുതൽ
IPC Chattisgarh State Convnetion
ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 18 - ാമത് കൺവൻഷൻ 2023 ഒക്ടോബർ 25 മുതൽ 29 വരെ ബിലാസ്പൂരിൽ നടത്തപ്പെടും . ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തിസ്ഗഢ് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ സലീം ഖാൻ (ലുധിയാനാ), പാസ്റ്റർ തോമസ് ജോർജ് (ഒസ്ട്രേലിയ), പാസ്റ്റർ പി. എ. കുര്യൻ (വെസ്റ്റ് ബംഗാൾ) പാസ്റ്റർ ഡോ. കെ. പി. മാത്യു (ഡാലസ്), പാസ്റ്റർ ഷിബു തോമസ് (ഓക്കലഹോമാ) എന്നി ദൈവദാസന്മാർ വചനം ശുഷ്രൂഷിക്കുന്നു.
JOIN CHRISTIAN NEWS WHATSAPP CHANNEL | Register free christianworldmatrimony.com
ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്വയറും, പാസ്റ്റർ ശാന്തിലാല്‍ മിറിയും സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ബൈബിൾ പഠന ക്ലാസുകൾ, മിഷൻ സമ്മേളനങ്ങൾ, പൊതുയോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം, സഹോദരി സമാജ വാർഷികം, ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ തുടങ്ങിയവ കൺവെൻഷനോട് അനുബന്ധമായി നടത്തപ്പെടും.
കൺവഷന്റെ ക്രമീകരണങ്ങൾക്കായി സീനിയൽ പാസ്റ്റേഴ്സായ കുരുവിള എബ്രഹാം, ബിനോയി ജോസഫ്, സുനിൽ എം എബ്രഹാം, ചാക്കോ തോമസ്, ഡേവിഡ് ചാക്കോ, പ്രമോദ് സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Register free christianworldmatrimony.com