ശലോമോന്‍ രാജാവിന്റെ മകന്‍ നിര്‍മ്മിച്ച കോട്ട മതില്‍ കണ്ടെത്തി

ശലോമോന്‍ രാജാവിന്റെ മകന്‍ രെഹബെയാം നിര്‍മ്മിച്ച സുരക്ഷിത മതിലിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

Jun 13, 2019 - 17:19
 0

ശലോമോന്‍ രാജാവിന്റെ മകന്‍ രെഹബെയാം നിര്‍മ്മിച്ച സുരക്ഷിത മതിലിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യിസ്രായേലിലെ പുരാതന നഗരമായ ലാഘീശ് നഗരത്തിലാണ് ബഹുലമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദാവീദ് രാജാവിന്റെ കാലം മുതല്‍ക്കേ പ്രസിദ്ധമാണ് ലാഖീശ്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി വകുപ്പ് തലവന്‍ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കലാണ് ഈ വിവിരങ്ങള്‍ പുറത്തു വിട്ടത്.

രെഹബെയാം യെരുശലേമില്‍ പാര്‍ത്തു യഹൂദയില്‍ ഉറപ്പിനായി പട്ടണങ്ങളെ പണിതു. അവന്‍ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ലഹേം, ഏദോം, തെക്കോവ, ബേത്ത്-സൂര്‍ ‍, സോഖോ, അടുല്ലാം, ഗത്ത്, മാശോ, സീഫ്, അദോരയീം, ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന്‍ ‍, ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു (2 ദിന.11:5-11) എന്നു ബൈബിളില്‍ കാണുന്നു.

 

അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും പണിയായുധങ്ങള്‍ ‍, കൊത്തുപണിക്കുള്ള കല്ലുകള്‍ മുതലായവ കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ കാര്‍ബണ്‍ പരിശോധനയില്‍ ബി.സി. 10-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചവയാണെന്നു തെളിഞ്ഞതായി പ്രൊഫ. യോസഫ് അഭിപ്രായപ്പെടുന്നു. ഗവേഷകര്‍ ഈ പ്രദേശത്തു മണ്ണുനീക്കി നടത്തിയ പരിശോധനയിലാണ് പുരാതന നിര്‍മ്മിതിയുടെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്.

കണ്ടെത്തിയ സ്ഥലത്തിന്റെ വടക്കു ഭാഗത്തു മതിലിന്റെ വീതി 6-നും 4-നും ഇടയില്‍ വിസ്തീര്‍ണ്ണമുണ്ട്. ഇവിടെ വിശാലമായ തറ, കിടങ്ങുകള്‍ എന്നിവ കണ്ടു. ഒലിവു മരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

ഇതിന്റെ ഭാഗം ഓക്സ്ഫോര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. ബി.സി. 920-ലാണ് ഇവ നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. ഈ കാലയളവിലാണ് രെഹബയാമിന്റെ ഭരണം നടന്നത്.