Ennullame sthuthikka nee yahovaye nirantharam - Christian Songs ¦ Muttom GeeVarghese

Feb 9, 2024 - 14:52
Feb 9, 2024 - 15:11
 0
Ennullame sthuthikka nee yahovaye nirantharam - Christian Songs ¦ Muttom GeeVarghese

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദം

എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം

പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;-

ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;-

കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും
കണ്ണിൻമണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;-

രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം