സിൽവർ നേട്ടവുമായി ബ്രിൺലി ഡെന്നി
India Skills 2025-26 | Regional Competition
കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ് സ്ഥാപനമായ എൻ എസ് ഡി സി ആഗ്രയിൽ വെച്ച് ഇരുപതിൽപരം വിഭാഗങ്ങളിൽ നിന്നും, ഹെൽത്ത് & സോഷ്യൽ കെയറിനെ അടിസ്ഥാനമാക്കി നടത്തിയ നോർത്തേൺ റീജിയണൽ മത്സരത്തിൽ ഡൽഹിയെ പ്രതിനിധാനം ചെയ്ത ബ്രിൺലി ഡെന്നിയ്ക്ക് സിൽവർ മെഡലും 50000രൂപ പുരസ്കാരവും ലഭിച്ചു. രണ്ടാം വർഷ നഴ്സിങ്ങ് ബിരുദ വിദ്യാർത്ഥിനിയായ ബ്രിൺലി ഡൽഹി സാകേത് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സഭാംഗമാണ്. ഡെന്നി പി മാത്യൂ – ഷൈനി മാതാപിതാക്കളാണ്.ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയൻ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ പി എം മാത്യുവിന്റെ കൊച്ചുമകളായ ബ്രിൺലി സഭയുടെ യുവജനപ്രസ്ഥാനമായ വൈ പി ഇ യിലും മറ്റും സജീവമാണ്. ഉടൻ നടക്കുന്ന നാഷണൽ തല മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0