നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

Gospel Music Fest at Nedumangad

Sep 14, 2026 - 12:53
 0
നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.

പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.

സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0