വൈപിസിഎ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവം.10 മുതൽ മൈസൂരിൽ

YPCA Karnataka State Youth Camp to be held in Mysore from Nov 10

Nov 6, 2026 - 23:22
 0
വൈപിസിഎ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവം.10 മുതൽ മൈസൂരിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ (YPCA) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ത്രിദിന സംസ്ഥാനതല യുവജന ക്യാമ്പ് നവംബർ 10 മുതൽ 12 വരെ മൈസൂരു കാത്തലിക് സെന്ററിൽ നടക്കും.

യുവജനങ്ങളിൽ ആത്മീയ ഉണർവും ദൈവിക സമർപ്പണവും ക്രിസ്തീയ മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൻ്റെ ചിന്താവിഷയം "പ്രവർത്തിക്കുന്ന ക്രൈസ്തവ യുവത്വം (“CHRISTIAN IN ACTION") എന്നതാണ്.

 പാസ്റ്റർ രഞ്ജിത്ത് എബ്രഹാം (ന്യൂഡൽഹി), പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര (എക്സൽ മിനിസ്ട്രീസ്),  ബ്ലെസൻ മാത്യു (എക്സൽ മിനിസ്ട്രീസ്), പാസ്റ്റർ ടിപ്സൺ തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും .

വൈപിസിഎ. (YPCA) ക്വയർ ഗാനശുശൂഷ നിർവഹിക്കും. ക്യാമ്പിൽ കർണാടക സ്റ്റേറ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും.  വൈപിസിഎ. കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ചാൾസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ റോയ് ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0