കുവൈറ്റ് യു.പി.എഫ്.കെ. 2026 വാർഷിക കൺവെൻഷൻ ഒക്ടോബർ 20 മുതൽ; മുഖ്യപ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ്
Kuwait UPFK 2026 Annual Convention to begin on October 20; Pastor Shibu Thomas to be the keynote speaker.
മിഡിൽ ഈസ്റ്റ്–ഗൾഫ് മേഖലയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ, യു.പി.എഫ്.കെ. 2026 വാർഷിക കൺവെൻഷന് ഒക്ടോബർ 20-ന് തുടക്കമാകും.
ഒക്ടോബർ 20 മുതൽ 24 വരെ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള ചർച്ച് ആൻഡ് പാരിഷ് ഹാളിലാണ് കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് പൊതുയോഗങ്ങൾ.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് കൺവെൻഷനിലെയും യൂത്ത് മീറ്റിംഗിലെയും മുഖ്യപ്രഭാഷകനായിരിക്കും.
ബ്രദർ ബോവസ് രാജു, യു.പി.എഫ്.കെ. ക്വയറിനൊപ്പം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യൂത്ത് ആൻഡ് മെൻസ് മീറ്റിംഗുകൾ ഒക്ടോബർ 20 ചൊവ്വാഴ്ച വൈകിട്ടും ഒക്ടോബർ 24 ശനിയാഴ്ച രാവിലെയും നടക്കും. സിസ്റ്റർ റീജ ബിജു, ഒക്ടോബർ 20-ന് വൈകിട്ടും ഒക്ടോബർ 24-ന് രാവിലെയും നടക്കുന്ന ലേഡീസ് കോൺഫറൻസിൽ മുഖ്യപ്രഭാഷകയായിരിക്കും.
കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 97689659, 97525944, 90972828, 95027725 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0