ഞായറാഴ്ച സഭായോഗം, യു എ ഇ യിലെ വിശ്വാസ സമൂഹം ആത്മ നിർവൃതിയിൽ

അര നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഞായറാഴ്ച വാരാന്ത്യ അവധിയായതോടെ യു എ ഇ യിലെ വിശ്വാസ സമൂഹം സന്തോഷ നിറവിൽ! വെള്ളിയാഴ്ച പതിവായി നടത്തിയിരുന്ന ആരാധനാ യോഗങ്ങൾ ഭൂരിപക്ഷം സഭകളും ഞായറാഴ്ചയാക്കി.

Jan 12, 2022 - 23:26
Jan 12, 2022 - 23:38
 0

അര നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഞായറാഴ്ച വാരാന്ത്യ അവധിയായതോടെ യു എ ഇ യിലെ വിശ്വാസ സമൂഹം സന്തോഷ നിറവിൽ! വെള്ളിയാഴ്ച പതിവായി നടത്തിയിരുന്ന ആരാധനാ യോഗങ്ങൾ ഭൂരിപക്ഷം സഭകളും ഞായറാഴ്ചയാക്കി. 2022 വർഷാരംഭം മുതലാണ് യു എ ഇ യിൽ ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായി ലഭിച്ചത്. മുൻപ് പൊതു അവധിയായിരുന്ന വെള്ളിയാഴ്ച പ്രവർത്തി ദിനമായതോടെ വിപ്ലവകരമായ മാറ്റമാണ് ഭരണാധികാരികൾ വരുത്തിയത്.

1971 മുതൽ വെള്ളിയാഴ്ച സഭായോഗത്തിൽ പങ്കെടുത്തും, ഞായറാഴ്ച ജോലിയും ചെയ്തിരുന്നവരാണ് യു എ ഇ യിലെ വിശ്വാസികൾ. വെള്ളിയാഴ്ചയിലെ കുട്ടികളുടെ വേദപഠന ക്ലാസുകൾ ഇനി അക്ഷരാർത്ഥത്തിൽ സൺ‌ഡേസ്കൂളായി. ഞായറാഴ്ച നാട്ടിൽ ക്രമീകരിക്കുന്ന ഓൺലൈൻ യോഗങ്ങളിലും ഇനി കുടംബസമേതം പങ്കുചേരാം. ആഴ്ചയിൽ നാലര ദിവസം മാത്രമാണ് പൊതു മേഖലയിലെ പ്രവർത്തി ദിനങ്ങൾ. ഷാർജയിൽ നാലുദിവസവും. യു എ ഇ യുടെ വാരാന്ത്യ അവധി ലോക ക്രമത്തിലേക്കു മാറ്റിയതിലൂടെ സാമ്പത്തിക – സാമൂഹിക മേഖലയിൽ ഉണർവേകുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. എല്ലാ മത വിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യമുള്ള രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഭരണാധികാരികളുടെ ദീർഘ വീക്ഷണവും സ്ഥിരോത്സാഹവുമാണ് ഈ അറേബ്യൻ മണ്ണിനെ വളർച്ചയുടെ നെറുകയിൽ എത്തിച്ചത്