ഇറാനില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനത്തിനു ജയില്‍ശിഷ ലഭിച്ച രണ്ടു യുവാക്കള്‍ക്കു മോചനം
ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി ആത്മീക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വന്നിരുന്ന രണ്ടു ഇറാന്‍ യുവാക്കള്‍ക്കു മോചനം. ഇറാനിലെ ബഷര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഹബീബ് ഹെയ്ദര്‍ (40), സസന്‍ ഖോസ് രാവി (36) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്.
ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി ആത്മീക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വന്നിരുന്ന രണ്ടു ഇറാന്‍ യുവാക്കള്‍ക്കു മോചനം.
ഇറാനിലെ ബഷര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഹബീബ് ഹെയ്ദര്‍ (40), സസന്‍ ഖോസ് രാവി (36) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്.
2020 ജൂണില്‍ ഹബീബും സസനും മറ്റു ചിലരും ഉള്‍പ്പെട്ട ഒരു കൂട്ടായ്മ നടന്നിരുന്നു. ഇതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് എല്ലാവരെയും അറസ്റ്റു ചെയ്തിരുന്നു.എന്നാല്‍ ഹബീബിനെയും സസനെയും ഒഴിച്ച് ബാക്കിയുള്ളവരെ നേരത്തെ വിട്ടയച്ചിരുന്നു. സസന്‍ ഹോട്ടല്‍ മാനേജരാണ്. ഇദ്ദേഹത്തെ നാട്ടില്‍ നിന്നും രണ്ടു വര്‍ഷത്തേക്കു പുറത്താക്കാനും ഉത്തരവുണ്ട്.
ഇരുവരും ഒരു ഹൌസ് ചര്‍ച്ചിലെ അംഗങ്ങളാണ്. രാജ്യത്ത് ഒട്ടനവധി രഹസ്യ സഭകളുണ്ട്. ഭൂരിപക്ഷവും വീടുകളില്‍ത്തന്നെയാണ്.കുടുംബാംഗങ്ങള്‍ക്കൊപ്പം കര്‍ത്താവിനെ കണ്ടുമുട്ടുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കൂടിവരവുകള്‍ രാജ്യത്തിനു ഭീഷണിയാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.