കോടതി വിട്ടയച്ച ഇറാന്‍ ക്രൈസ്തവര്‍ക്ക് ഇസ്ളാമിക ക്ളാസ്സില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം

ഇറാനില്‍ കര്‍ത്താവിനെ ആരാധിച്ചതിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെയും പേരില്‍ കേസെടുക്കപ്പെട്ടതിനെത്തുടര്‍ന്നു കോടതി വിട്ടയച്ച ക്രൈസ്തവര്‍ ഇസ്ളാമിക പഠന ക്ളാസ്സുകളില്‍ പങ്കെടുക്കണമെന്നു അറിയിപ്പ്.

Feb 16, 2022 - 20:05
 0

ഇറാനില്‍ കര്‍ത്താവിനെ ആരാധിച്ചതിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെയും പേരില്‍ കേസെടുക്കപ്പെട്ടതിനെത്തുടര്‍ന്നു കോടതി വിട്ടയച്ച ക്രൈസ്തവര്‍ ഇസ്ളാമിക പഠന ക്ളാസ്സുകളില്‍ പങ്കെടുക്കണമെന്നു അറിയിപ്പ്.

ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ ഡെസ്ഫുള്ളിലെ 10 ക്രൈസ്തവര്‍ക്കാണ് ഇസ്ളാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കഴിഞ്ഞ വെള്ളിയാഴ്ച ടെലഫോണിലൂടെ ക്രൈസ്തവരെ വിവരം അറിയിച്ചത്. നേരത്തെ ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ് ജയില്‍ മോചിതരായ 10 പേര്‍ ‍. ഇവരെ തെളിവില്ലെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവസാനം കോടതി വിട്ടയച്ചിരുന്നു.

അവ്യക്തമായ നമ്പറില്‍നിന്നാണ് വിളി വന്നത്. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ ആകെ പരിഭ്രാന്തിയിലും ഭയത്തിലുമായി. ഈ വിവരം ഇവരുടെ അഭിഭാഷകനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഭയക്കേണ്ട, ഇസ്ളാമിക ക്ളാസ്സുകളില്‍ പോകേണ്ടെന്നും അഭിഭാഷകനായ ഇമ്രാന്‍ സുലൈമാനി പറഞ്ഞു. ഇസ്ളാം മതം വിട്ടവര്‍ മതനിന്ദ നടത്തിയെന്നും അവരെ തിരികെ കൊണ്ടുവരുവാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നുമാണ് ഇതു സംബന്ധിച്ച് അധികാരികള്‍ നല്‍കുന്ന വ്യാഖ്യാനം.