ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 മത് വാർഷിക ആഘോഷം ഏപ്രിൽ 22ന്

ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40-)0 വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ_ ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും. അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി കൺവെൻഷൻ

Apr 16, 2022 - 19:02
 0

ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40-)0 വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ_ ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും.

അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി കൺവെൻഷൻ റിലീജിയസ് കോംപ്ലക്സിലെ ദോഹ ഏജി സഭാ ഹാളിൽ നടക്കും.

അസബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യൂ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസ്സൺ മേമന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

25 വർഷത്തിലധികം സഭയോടുള്ള ബന്ധത്തിൽ ആയിരുന്ന കുടുംബങ്ങളെ ചടങ്ങിൽ ആദരിക്കും. സഭയുടെ സുവനീർ പ്രകാശനം ചെയ്യും. പുതുക്കിയ വെബ്സൈറ്റും ചർച്ച് അഡ്രസ്സ് ആപ്പും വാർഷിക യോഗത്തിൽ വെച്ച് ലോഞ്ച് ചെയ്യും.

സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സജി.പി യും, അസോസിയേറ്റ് ശുശ്രൂഷകനായി പാസ്റ്റർ ജേക്കബ് ജോണും സഭയ്ക്ക് നേതൃത്വം നൽകിവരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0