പാസ്റ്റർ ടി.ജി. ഉമ്മന്റെ മകൾ അന്നമ്മ ജോർജിൻ്റെ സംസ്‌കാരം സെപ്. 23 ന് ബുധനാഴ്ച

Sep 19, 2026 - 13:34
 0
പാസ്റ്റർ ടി.ജി. ഉമ്മന്റെ മകൾ അന്നമ്മ ജോർജിൻ്റെ  സംസ്‌കാരം സെപ്. 23 ന് ബുധനാഴ്ച

ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ടി.ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97),  സെപ്റ്റംബർ 18ന്  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ടി.ഐ ജോർജ് (അഞ്ചിരണ്ടിൽ, മണക്കാല). 

സംസ്‌കാരം സെപ്. 23 ന് ബുധനാഴ്ച രാവിലെ 7.30 ന് ഭവനത്തിലും 8.30 മുതൽ ഐപിസി പിടവൂർ രഹബോത്ത് സഭാഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിൽ.

 മക്കൾ: മറിയാമ്മ മാത്യു (ചെന്നൈ), പാസ്റ്റർ എ. ജി സാംകുട്ടി (ബാംഗ്ലൂർ), സൂസമ്മ തോമസ് (ഭിലായ്), ഏബ്രഹാം ജോർജ് (പനമ്പറ്റ), പാസ്റ്റർ ഉമ്മൻ ജോർജ് (പിടവൂർ), മേഴ്സി ജോൺസൺ (മഞ്ഞക്കാല).  മരുമക്കൾ: പരേതനായ ജോർജ് മാത്യു (ചെന്നൈ), ഗ്രേസി സാം, പരേതനായ പാസ്റ്റർ പി.സി.തോമസ് (ഭിലായ്), ലിസി ഏബ്രഹാം, കേണൽ ഡെയ്‌സി മത്തായി(പിടവൂർ), ഇവാ. പി.കെ. ജോൺസൺ. 19 കൊച്ചുമക്കളും 26 കൊച്ചു മക്കളുടെ മക്കളുമുണ്ട്.   

ഐപിസി സ്റ്റേറ്റ് മുൻ സെക്രട്ടറി പരേതനായ പാസ്റ്റർ ജോർജ് ഉമ്മൻ (പത്തനാപുരം), പരേതനായ പി.ഒ സാമുവേൽ (ബോംബെ), പാസ്റ്റർ പെനിയേൽ ചെറിയാൻ (കാനഡ), ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ (ബേബികുട്ടി), പരേതയായ മറിയാമ്മ കോശി (ഡൽഹി), പരേതയായ ഏലിയാമ്മ ഈപ്പൻ (എറണാകുളം) എന്നിവർ സഹോദരങ്ങളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0