കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാര്‍: വിവാദ പ്രസ്താവനയുമായി ബി ജെ പി എം പി

ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി ജെ പി എം പി ഭരത് സിങ്. മിഷനറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് ശനിയാഴ്ച സംസാരിക്കുമ്പോഴായിരുന്നു ഭരത് സിങ്ങിന്റെ പരാമര്‍ശം.

Apr 29, 2018 - 00:56
 0

ലഖ്‌നൗ: ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി ജെ പി എം പി ഭരത് സിങ്. മിഷനറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് ശനിയാഴ്ച സംസാരിക്കുമ്പോഴായിരുന്നു ഭരത് സിങ്ങിന്റെ പരാമര്‍ശം.

“ക്രിസ്ത്യന്‍ മിഷനറിമാരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്”. ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്. പി ടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0