ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷനു ഒരുക്കങ്ങളായി; പാസ്റ്റർ എം.വി.മത്തായി രക്ഷാധികാരിയായുള്ള കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാന കൺവൻഷൻ 2018 ഡിസംബർ 5 മുതൽ 9 വരെ. കൃപാവര ശുശ്രൂഷയുള്ള കതൃദാസന്മാർ ദൈവവചനം പ്രഘോഷിക്കും പൊതുസമ്മേളനങ്ങൾ വടക്കുഞ്ചേരി ടൗൺ ബസ്റ്റാന്റിനു പിൻവശത്തുള്ള വിശാലമായ ഗ്രൗണ്ടിൽ. ഐ.പി.സി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും പാസ്റ്റർ പ്രദീപ് പ്രസാദ് (മീഡിയ കൺവീനർ) കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 5 മുതൽ 9 വരെ പാലക്കാട് വടക്കുഞ്ചേരി ടൗണിൽ നടക്കുന്ന
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 5 മുതൽ 9 വരെ പാലക്കാട് വടക്കുഞ്ചേരി ടൗണിൽ നടക്കുന്ന കൺവൻഷന്റെ ക്രമീകരണങ്ങൾക്കായുള്ള ലോക്കൽതല കമ്മിറ്റി രൂപീകരിച്ചു.
മെയ് 15ന് ഐ.പി.സി.തേനിടുക്ക് സഭയിൽ കൂടിയ നേതൃയോഗത്തിനു സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നല്കി.ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി. ഏബ്രഹാം കൺവൻഷന്റെ ക്രമീകരണങ്ങളെക്കുറിച്ച് വിവരണം നടത്തി. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ കമ്മിറ്റി രൂപീകരണത്തിനു നേതൃത്വം നല്കി.
കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സി.സി. ചാക്കോ, ജോർജ് തോമസ്, സജി മത്തായി കാതേട്ട്, വി.എസ് ചാക്കോ, എം.ജെ.ശാമുവേൽ, ജോസ് മിസ്പ എന്നിവർ ചർച്ചക്ക് നേതൃത്വം നല്കി.
കൺവൻഷൻ ഭാരവാഹികളായി പാസ്റ്റർ എം.വി.മത്തായി (രക്ഷാധികാരി,
പാസ്റ്റർ കെ.സി.തോമസ് (ജന. കൺവീനർ), പാസ്റ്റർമാരായ സാം ദാനിയേൽ, ജോ.സ് വർഗീസ്, ജിമ്മി കുര്യാക്കോസ്, രാജൻ ഈ ശായി (ജനറൽ ജോ. കൺവീനർമാർ),
പാസ്റ്റർമാരായ ചാക്കോ ദേവസ്യാ, എം.ജെ. മത്തായി, കെ.യു.ജോയി, എം.കെ.ജോയി, ഫിജി ഫിലിപ്പ്, ജോയി വർഗീസ്, ജയിംസ് വർഗീസ്, ഏബ്രഹാം ഫിലിപ്പോസ്(ജനറൽ കോർഡിനേറ്റേഴ്സ്)
ഇവരെ കൂടാതെ വിവിധ ബോർഡുകൾക്ക് കൺവീനർമാരേയും ജോ. കൺവീനർമാരേയും അംഗങ്ങളെയും തെരെഞ്ഞെടുത്തു.
പാസ്റ്റർമാരായ വി.പി.ഷിജു, വിൽസൺ പി തോമസ് (പ്രയർ ), വി.വി. പോൾസൺ, എം.ടി.ക്ലീറ്റസ് (പന്തൽ), പാസ്റ്റർമാരായ എം.കെ.സുബ്രമ്ഹണ്യൻ, ബിജു കുര്യൻ (ഫുഡ്), തോമസ് രാജൻ, ബിനോയ് മാത്യു (അക്കോമഡേഷൻ), പാസ്റ്റർ കെ.ജെ.അലക്സ്, യു.എൽ.മാത്യു ( വിജിലൻസ് ), പാസ്റ്റർ അഡ്വാ.ജോൺസൺ പള്ളിക്കുന്നേൽ, വി.എം.ഏബ്രഹാം (വോളന്റിയേഴ്സ് ), പാസ്റ്റർമാരായ ജയിംസ് വർഗീസ്, കെ.എം.ശാമുവേൽ, ബോവസ് സുഭാഷ് (രജിസ്ട്രേഷൻ),
പാസ്റ്റർമാരായ കെ.ബിനു, നാരയണൻ കുട്ടി, കെ.എം.മാത്യു (ട്രാൻസ്പോട്ടേഷൻ),
പാസ്റ്റർമാരായ ജിബിൻ ജോസഫ്, ഷാജി പി. ജോർജ് (ലൈറ്റ് & സൗണ്ട് ), പാസ്റ്റർമാരായ ടി.എ.തോമസ് വടക്കുഞ്ചേരി, പ്രതീഷ് ജോസഫ് (പബ്ളിസിറ്റി), പാസ്റ്റർമാരായ പ്രദീപ് പ്രസാദ്, ലാലു ചാക്കോ, ജോബിൻ കെ വർഗീസ് (മീഡിയ), പാസ്റ്റർമാരായ ഇ.ടി. ജോസ്, മനു തോമസ് (മ്യൂസിക്), പാസ്റ്റർമാരായ വി.എ തോമസ്, ബിനു സഖറിയ, എൻ.വി.ദാനിയേൽ, ഷിജു മാത്യു എന്നിവരെയും തെരെഞ്ഞെടുത്തു.
മെയ് 29 ന് കുമ്പനാട്ട് നടക്കുന്ന
സംസ്ഥാന കൗൺസിലിൽ ചെയർമാൻമാരേയും തെരെഞ്ഞെടുത്ത് കമ്മിറ്റി വിപുലപ്പെടുത്തും.