ആലപ്പുഴ യൂണിയൻ പെന്തെക്കോസ്തൽ ഫെലോഷിപ്പ് കൺവൻഷൻ മെയ് 18 മുതൽ

ആലപ്പുഴ: ആലപ്പുഴയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ ആലപ്പുഴ യു.പി.എഫിന്റെ വാർഷിക കൺവൻഷൻ മെയ് 18 മുതൽ 20 വരെ പറവൂർ ജംഗ്ഷനടുത്തുള്ള പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് പൊതുയോഗങ്ങൾ. മെയ് 18ന് വൈകിട്ട് യു. പി എഫ് പ്രസിഡന്റ്‌ പാസ്റ്റർ പി വി ചെറിയാൻ അധ്യക്ഷത വഹിക്കും.

May 16, 2018 - 23:04
 0

ആലപ്പുഴയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ ആലപ്പുഴ യു.പി.എഫിന്റെ വാർഷിക കൺവൻഷൻ മെയ് 18 മുതൽ 20 വരെ പറവൂർ ജംഗ്ഷനടുത്തുള്ള പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് പൊതുയോഗങ്ങൾ.

മെയ് 18ന് വൈകിട്ട് യു. പി എഫ് പ്രസിഡന്റ്‌ പാസ്റ്റർ പി വി ചെറിയാൻ അധ്യക്ഷത വഹിക്കും. രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ അനി ജോർജ് ,രാജേഷ് ഏലപ്പാറ, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.യു.പി.എഫ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ പി.വി.ചെറിയാൻ (പ്രസിഡണ്ട്), പാസ്റ്റർ തോമസ് ചാണ്ടി (സെക്രട്ടറി), ഐപ്പ് വർഗീസ് (ട്രഷറർ), പാസ്റ്റർ സാംസൺ പി.തോമസ് (പബ്ലി.. കൺവീനർ), എന്നിവരടങ്ങുന കമ്മിറ്റി നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0