സി ഇ എം യുവ മുന്നേറ്റ യാത്ര തെക്കൻ കേരളത്തിലെത്തി; മെയ് 17ന് തിരുവനന്തപുരത്ത് സമാപനം
ഏപ്രിൽ 23 കാസർഗോഡ് നിന്ന് തുടങ്ങിയ യുവമുന്നേറ്റ യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു.. മല്ലപ്പള്ളി,തിരുവല്ല, കുമ്പനാട്, കുട്ടനാട്,റാന്നി മേഖലയിൽ സി ഇ എം പ്രവർത്തകരും സഭാനേതൃത്വവും ചേർന്ന് യാത്രയെ സ്വികരിച്ചു.
തിരുവല്ല: ഏപ്രിൽ 23 കാസർഗോഡ് നിന്ന് തുടങ്ങിയ യുവമുന്നേറ്റ യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു.. മല്ലപ്പള്ളി,തിരുവല്ല, കുമ്പനാട്, കുട്ടനാട്,റാന്നി മേഖലയിൽ സി ഇ എം പ്രവർത്തകരും സഭാനേതൃത്വവും ചേർന്ന് യാത്രയെ സ്വികരിച്ചു.. റാന്നി സെന്റർ ക്രമീകരിച്ച സ്വികരണം ശാരോൻ ചർച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ ഉത്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്മാരായ ജോമോൻ ജോസഫിനും ബിജു ജോസഫിനും പൂച്ചെണ്ട് നല്കി സ്വികരിച്ചു. തുടർന്ന് നടന്ന യോഗങ്ങളിൽ ടി വൈ ജയിംസ്, ജോമോൻ ജോസഫ്,ബിജു ജോസഫ്, സാജോ തുടങ്ങിയവർ പ്രസംഗിച്ചു. രാത്രിയിൽ ചേത്തോകര ശാരോൻ ചർച്ചിൽ നടന്ന സമാപന സമ്മേളനം സി ഇ എം ജനറൽ പ്രസിഡന്റ് ഫിലിപ്പ് ഏബ്രഹാം നേതൃത്വം കൊടുത്തു. പാസ്റ്റർ വർഗ്ഗീസ് ജോഷ്വാ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ ജോമോൻ ജോസഫ് യാത്ര വിവരണം നടത്തി.തിങ്കളാഴ്ച യാത്ര വടശ്ശേരിക്കരയിൽ തുടങ്ങി അടൂരിൽ സമാപിക്കും.
മെയ് 17ന് തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നടക്കുന്ന സമാപന സമ്മേളനം ശാരോൻ ചർച്ച ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉത്ഘാടനം ചെയ്യും. യുവമുന്നേറ്റ യാത്ര പെന്തക്കോസ്ത് യുവജനങ്ങളുടെ ഇടയിൽ സുവിശേഷികാരണത്തിന് പുത്തൻ ആവേശം പകർന്നു. തിന്മയ്ക്കെതിരെ പോരാടാം; നന്മയെക്കായി അണിചേരാം.എന്നതാണ് യാത്രയുടെ ആപ്തവാക്യം.