പെന്തെക്കോസ്ത് വിശ്വാസിക്ക് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ വയനാട് കാര്യമ്പാടി എ.ജി.സഭാംഗവും ബി.എസ്.എഫ്. ഇൻസ്പെക്ടറുമായ വി.കെ.വർഗീസിനു ലഭിച്ചു. മെയ് 22ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

May 24, 2018 - 20:35
 0
പെന്തെക്കോസ്ത് വിശ്വാസിക്ക് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ വയനാട് കാര്യമ്പാടി എ.ജി.സഭാംഗവും ബി.എസ്.എഫ്. ഇൻസ്പെക്ടറുമായ വി.കെ.വർഗീസിനു ലഭിച്ചു. മെയ് 22ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന Download Flipkart Appവർണ്ണശബളമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ദീർഘനാളുകളായി ഡൽഹി കേന്ദ്രമാക്കി ആഭ്യന്തര വകുപ്പിലെ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന വി.കെ.വർഗീസിനു മറ്റു വിവിധ തലത്തിലുള്ള മെഡലുകളും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ വയനാട് പുളിക്കക്കുടി വീട്ടിൽ സിൽവി വർഗീസ്.ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എഞ്ചിനിയറിംഗിനു പി.എച്ച്ഡിക്കു പഠിക്കുന്ന വിബിൻ വർഗീസ് എക മകനാണ്. മരുമകൾ ഫത്തേപൂരിൽ ബ്രോഡ് വെൽ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ മെഡിക്കൽ ഡോക്ടറായിരുന്ന ഡോ.ജോഹന സാറാ ജേക്കബ്.

 
 

Flat 30% discount for Shared, Reseller & Cloud hosting for All Tenures 

GET COUPON CODE