ഐ.പി.സി മലബാർ മേഖല +2 വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ഐ.പി.സി മലബാർ മേഖലയിൽ ഇക്കഴിഞ്ഞ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നല്കാൻ തീരുമാനിച്ചതായി മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അറിയിച്ചു.

May 13, 2018 - 02:12
 0

നിലമ്പൂർ: ഐ.പി.സി മലബാർ മേഖലയിൽ ഇക്കഴിഞ്ഞ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ്  അവാർഡ് നല്കാൻ തീരുമാനിച്ചതായി മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അറിയിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഐ.പി.സി.സഭാംഗങ്ങളായ വിശ്വാസികളുടെ മക്കളിൽ നിന്നാണ് ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചത്.
മെയ് 25ന് വൈകിട്ട് 5 മണിക്ക് മുമ്പ്  pastorbejoy@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ ശുപാർശയോടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോ
സഹിതം അയക്കേണ്ടതാണ്.
തെരെഞ്ഞെടുക്കപ്പെട്ട അപേക്ഷകർ മേഖല കമ്മിറ്റി അറിയിക്കുന്ന തിയതിയിൽ നേരിട്ട് വന്ന് അവാർഡ് സീകരിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 996 1893 028

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0