ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയ്ക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു. മെയ് 3 ന് തിരുവല്ലയിൽ ചെയർമാൻ സി.വി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സി.പി.മോനായി, എം.വി.ഫിലിപ്പ്, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് എന്നിവർ സംബന്ധിച്ചു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയ്ക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു.