അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പാസ്റ്റർ സുനു ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിറ്റ്‌നസ് ഗോസ്‌പൽ മിനിസ്ട്രി സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ സുനു ശാമുവേൽ (48) നിത്യതയിൽ ചേർക്കപ്പെട്ടു
കോട്ടയം സ്വദേശിയായിരുന്ന പാസ്റ്റർ സുനു ശാമുവേൽ ആത്മീയ ശുശ്രൂഷയിലും സംഗീത രംഗത്തും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്
സംസ്കാര ശുശ്രൂഷകൾ മാർച്ച് 12 വ്യാഴാഴ്ച രാവിലെ 8 മണിക്ക് കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം നടക്കും. തുടർന്ന് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും
ഭാര്യ: ബ്ലെസ്സി, ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററായ പാസ്റ്റർ എം. പി. ജോസഫിന്റെ മരുമകനാണ് പാസ്റ്റർ സുനു ശാമുവേൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0