ബ്രദർ രാഹുൽ രാജൻ യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Feb 21, 2024 - 19:33
 0
യൂണിവേഴ്സൽ പെന്തക്കോസ്റ്റൽ ചർച്ച് (റ്റി പി എം) ലിവർപൂൾ സഭയിലെ അംഗം ബ്രദർ രാഹുൽ രാജൻ (36 വയസ്സ്) ഫെബ്രുവരി 20 ചൊവ്വാഴ്ച്ച രാവിലെ 11.30 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം രോഗം ഗുരുതരമാകുകയും തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയുമായിരുന്നു.
2021 ലാണ് ബ്രദർ രാഹുൽ രാജൻ  യു കെ യിൽ എത്തിയത്.   ഐ റ്റി എഞ്ചിനീയറായിരുന്ന ബ്രദർ രാഹുൽ രാജൻ മാഞ്ചെസ്റ്ററിൽ കുടുംബ സമേതം താമസിക്കുകയായിരുന്നു. കവന്ററിയിലെ കമ്പനിയിൽ വർക്ക്‌ ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
ഭാര്യ : മൈനാഗപ്പള്ളി സ്വദേശിയും ചത്തിസ്ഗഡ് ബിലായി റ്റി പി എം സഭയിലെ അംഗവും, മാഞ്ചെസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിലെ നഴ്സയായ സിസ്റ്റർ ജോൺസി രാഹുൽ. ഏക മകൻ ജോഹാഷ് (7 വയസ്സ്).
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0