പാസ്റ്റർ മുട്ടം ഗീവർഗ്ഗീസ് (100) കർത്തൃസന്നിധിയിൽ

Pastot Muttam Geevarghese

Feb 9, 2024 - 12:21
Feb 20, 2024 - 22:20
 0

ക്രൈസ്തവ ഗാന രചയിതാവും സുവിശേഷകനുമായ പാസ്റ്റർ മുട്ടം ഗീവർഗ്ഗീസ് (പാസ്റ്റർ ജോൺ വർഗ്ഗീസ്-100) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

 ക്രിസ്ത്യൻ സംഗീതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് പേരുകേട്ട അദ്ദേഹം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന നിരവധി ഗാനങ്ങൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ, വാർദ്ധക്യത്തിൻ്റെ സ്വാഭാവിക ക്ഷീണത്തിന് കീഴടങ്ങിയ അദ്ദേഹം വിശ്രമ വേളയിൽ ആസ്വദിച്ചു.

മാർത്തോമ്മാ കുടുംബത്തിൽ യോഹന്നാന്റെയും മറിയാമ്മയുടെയും മകനായി ജനനം. ഇരുപതാം വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു, അന്ന് തന്നെ സ്നാനമേറ്റു. അടുത്ത ദിവസം മുതൽ സുവിശേഷകനായി. തുടർന്ന് മൂന്നു വർഷം സിലോണിൽ പോയി വേദപഠനം. 1955ൽ വിവാഹം. ആദ്യമെഴുതിയ ഗാനം 'നിൻ സ്നേഹത്താൽ എന്നെ നിറയ്‌ക്കു നിൻ പേർക്കായി എല്ലാം സഹിക്കും.....'. 'ഉണർവരുൾക ഈ നേരം...', 'നല്ല പോരാട്ടം പോരാടി...' തുടങ്ങി ജനഹൃദയങ്ങളിൽ ഇടം നേടിയ 130 ലധികം ഗാനങ്ങൾക്ക് തന്റെ തൂലിക ചലിപ്പിച്ചു

സംസ്കാരം ഫെബ്രുവരി 12-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് അദ്ദേഹത്തിൻ്റെ ജന്മനാടായ ചെന്നിത്തലയിൽ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0