തൃക്കണ്ണമംഗൽ ഐപിസി രെഹോബോത്ത് സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 25 മുതൽ
തൃക്കണ്ണമംഗൽ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 25 മുതൽ 27 വരെ സംഘടിപ്പിക്കും. തൃക്കണ്ണമംഗലുള്ള ഐപിസി രെഹോബോത്ത് ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വൈകിട്ട് 6 മുതൽ രാത്രി 9 വരെ കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഐപിസി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ്കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ. മാത്യു, പി.സി. ചെറിയാൻ, അനീഷ് കാവാലം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
'രെഹോബോത്ത് വോയ്സ്' ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആത്മീയ സന്ദേശങ്ങളും സംഗീത ശുശ്രൂഷകളും ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0