സ്തോത്ര ഗീതം പാടുക നീ മനമേ

Feb 9, 2024 - 12:35
Feb 9, 2024 - 13:50
 0
സ്തോത്ര ഗീതം പാടുക നീ മനമേ

സ്തോത്ര ഗീതം പാടുക നീ മനമേ
കർത്തൻ ജയം നൽകിടും നിശ്ചയമേ

താഴ്ചയിൽ എന്നെ ഓർത്തവനേ
വീഴ്ചയെന്നിയെ കാത്തവനെ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേർത്തവനെ;- സ്തോത്ര…

ശത്രുവിൻ തല തകർത്തവനെ
മാത്രയിൽ ജയം തന്നവനെ
ശത്രു മുമ്പാകെ മേശയൊരുക്കും
മിത്രനാം യേശുവേ സ്തുതിമനമേ;- സ്തോത്ര…

കഷ്ടവും മഹാശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരർ
ഭള്ളുര ചെയ്യുകിലെന്തു ഭയം;- സ്തോത്ര…

ഒന്നിലും പതറീടരുതേ
കണ്ണീരിൻ വഴിപോയീടിലും
മന്നരിൽ മന്നവൻ നിന്നോടുകൂടെ
എന്നുമവൻ നിന്നെ വഴിനടത്തും;- സ്തോത്ര…

പാറയിൽ നിന്നു തേൻ പൊഴിയും
ജീവനീരിൽ നിന്നും കുടിക്കും
മരുഭൂപ്രയാണം കഴിയും വരെയും
മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ;- സ്തോത്ര…

ആശിച്ച ദേശം കാണുകയായ്
ക്ലേശമഖിലവും നീങ്ങുകയായ്
യേശു മണാളൻ ചേർത്തിടും വേഗം
ശോഭിത മണവാട്ടിയായ നമ്മെ;- സ്തോത്ര…