റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ നാളെ മുതൽ

TPM International Convention at Chennai

Apr 23, 2025 - 12:41
Apr 23, 2025 - 16:02
 0
റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ നാളെ മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ (TPM)കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 24 മുതൽ 27 ഞായർ വരെ പാറക്കടവ് റ്റി.പി.എം (TPM) കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവയും ഞായറാഴ്ച രാവിലെ 9 ന് കട്ടപ്പന സെന്ററിലെ 20 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. 

ചീഫ് പാസ്‌റ്റർമാരും സീനിയർ സെന്റർ പാസ്‌റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ORDER NOW : Unisex SweatshirtORDER NOW