One Day Pastor's Seminar | ശാരോൻഫെലോഷിപ്പ് ചർച്ച് : സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22 ന് മണ്ണൂത്തിയിൽ

Sharon Fellowship Church } One Day Pastor's Seminar

Jul 14, 2025 - 10:38
 0
One Day Pastor's Seminar | ശാരോൻഫെലോഷിപ്പ് ചർച്ച് : സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22 ന് മണ്ണൂത്തിയിൽ

ശാരോൻഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) കൗൺസിലിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ മലബാർ,പാലക്കാട് , തൃശ്ശൂർ റീജിയനുകളിലെ ദൈവദാസന്മാരുടെ സംയുക്ത പാസ്റ്റേഴ്സ് സെമിനാർ നടക്കും. തൃശൂർ – മണ്ണുത്തി ഫാം ജംഗ്ഷനിലുളള ശാരോൻ ഫെലോഷിപ്പ് (Sharon Fellowship Church)ചർച്ചിലാണ് സമ്മേളനം.

പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ് അടക്കമുളള ശാരോൻ ഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) കൗൺസിൽ എക്സിക്യൂട്ടീവുകളോടൊപ്പം ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മസിഹ് മണ്ഡലി അസോസിയേഷൻ സഭകളുടെ അധ്യക്ഷൻ പാസ്റ്റർ സജി മാത്യുവും മുഖ്യാതിഥികളായി സംബന്ധിക്കുന്നു. മുൻകൂട്ടി അറിയിക്കുന്നവർക്ക് കുടുംബമായി സംബന്ധിക്കാൻ കഴിയുന്നതാണ്. കൗൺസിൽ ഭാരവാഹികളായ


പാസ്റ്റർമാരായ പി.വി. ചെറിയാൻ, കെ.വി. ഷാജു , റീജിയൺ ഭാരവാഹികളായ പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ് – തൃശൂർ, ഒ. പി. ബാബു - പാലക്കാട്, കെ. ജെ. ജോബ് -മലബാർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow