ഐപിസി കേരള സ്റ്റേറ്റ് കോട്ടയം-ഇടുക്കി മേഖലാ ശുശ്രൂഷക സമ്മേളനം നാളെ (നവംബർ 17)

Nov 16, 2026 - 18:20
 0
ഐപിസി കേരള സ്റ്റേറ്റ് കോട്ടയം-ഇടുക്കി മേഖലാ ശുശ്രൂഷക സമ്മേളനം നാളെ (നവംബർ 17)

കോട്ടയം: ദി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) കേരള സ്റ്റേറ്റിന്റെ കീഴിലുള്ള കോട്ടയം - ഇടുക്കി മേഖലാ ശുശ്രൂഷക സമ്മേളനം 2026 നവംബർ 17 ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോട്ടയം ഐപിസി സീയോൻ ടാബർനാക്കിൾ ചർച്ചിലാണ് (IPC Zion Tabernacle Church) സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ പാസ്റ്റർ കെ. സി. തോമസ് (പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ കെ. സി. ഉമ്മൻ (ജോയിന്റ് സെക്രട്ടറി), ബ്രദർ ഗ്ലാഡ്സൺ ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബ്രദർ വിനു വി. ജോർജ് (ട്രഷറർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

കോട്ടയം, ഇടുക്കി മേഖലകളിലെ എല്ലാ ശുശ്രൂഷകന്മാരും സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് ഭാരവാഹികൾ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0