കെ.എസ്.സി.എസ്.ടി.ഇ ഗോള്‍ഡന്‍ അവാര്‍ഡിന് അർഹരായി എബി സജി കുര്യനും സഹപാഠികളും

ഐപിസി പുതുപ്പള്ളി സെന്‍റര്‍ കര്‍മ്മേല്‍ അഞ്ചേരി സഭാംഗമായ എബി സജി കുര്യനും സഹപാഠികളായ അശ്വിന്‍ സാബു, അലന്‍ മാത്യു, ഗോകുല്‍ ആര്‍ എന്നിവർ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് (

Dec 10, 2021 - 16:39
 0

ഐപിസി പുതുപ്പള്ളി സെന്‍റര്‍ കര്‍മ്മേല്‍ അഞ്ചേരി സഭാംഗമായ എബി സജി കുര്യനും സഹപാഠികളായ അശ്വിന്‍ സാബു, അലന്‍ മാത്യു, ഗോകുല്‍ ആര്‍ എന്നിവർ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് (കെ.എസ്.സി.എസ്.ടി.ഇ) ഗോള്‍ഡന്‍ അവാര്‍ഡിന് അര്ഹരായി. ഇവർ നിര്‍മ്മിച്ച കോവി പ്രോ എന്ന പ്രോജക്ടിനാണ് അവാർഡ് ലഭിച്ചത്. അവാർഡ് കേരള സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി. 25000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മൂവരും (Saintgits College of Engineering (Autonomous), Pathamuttom).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0