അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

Jul 28, 2025 - 10:06
 0
അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഇറാന്‍ നാടുകടത്തുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാടുകടത്തല്‍ മാനുഷിക സംഘടനകളില്‍ വ്യാപകമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദാരിദ്ര്യം, ഉപരോധങ്ങള്‍, പതിറ്റാണ്ടുകളുടെ യുദ്ധം എന്നിവയാല്‍ ഇതിനകം വലയുന്ന അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0