ലോകത്ത് ആദ്യമായി വീഡിയോ ബൈബിൾ പുറത്തിറങ്ങുന്നു

ഡിജിറ്റൽ യുഗത്തിൽ യുവതലമുറയുടെ വായന കുറയുമ്പോൾ വീഡിയോ ബൈബിൾ സൗജന്യമായി ജനങ്ങളിൽ എത്തിച്ച് ദൈവവചനത്തിന് പ്രചാരം നൽകുകയാണ് "ദി വീഡിയോ ബൈബിൾ"എന്ന മിഷനറി സംഘടന. ലോകത്തെ തന്നെ ആദ്യത്തെ വീഡിയോ ഓഡിയോ ബൈബിൾ ആണിത്.

Nov 3, 2021 - 17:41
 0
ലോകത്ത് ആദ്യമായി വീഡിയോ ബൈബിൾ പുറത്തിറങ്ങുന്നു

ഡിജിറ്റൽ യുഗത്തിൽ യുവതലമുറയുടെ വായന കുറയുമ്പോൾ വീഡിയോ ബൈബിൾ സൗജന്യമായി ജനങ്ങളിൽ എത്തിച്ച് ദൈവവചനത്തിന് പ്രചാരം നൽകുകയാണ് ‘ദി വീഡിയോ ബൈബിൾ’ എന്ന മിഷനറി സംഘടന. ലോകത്തെ തന്നെ ആദ്യത്തെ വീഡിയോ ഓഡിയോ ബൈബിൾ ആണിത്. ‘ദി ഗോസ്പൽ കൊളായിഷൻ’ വെബ്സൈറ്റിൻ്റെയും മാക്സ് മക്ലീൻ്റെ ‘ബിബ്ലിക്ക’ ഓഡിയോബൈബിളിൻ്റെയും സഹകരണത്തോടെയാണ് ഈ സംരംഭം. ബൈബിൾ പ്രസാധകർ, കലാകാരന്മാർ, ദൈവശാസ്ത്രജ്ഞന്മാർ എന്നിവരുടെ പങ്കാളിത്തവും വീഡിയോ ബൈബിളില നുണ്ട്. യൂവേർഷൻ ബൈബിൾ ആപ്പ്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാകും.

യാക്കോബിൻ്റെ ലേഖനത്തിൽ നിന്നുമാണ് പുതിയനിയമം ആരംഭിക്കുന്നത്. പുതിയ നിയമഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച് യേശുവിൻ്റെ വരവിനെ പ്രതിപാദിക്കുന്ന പഴയനിയമ ഗ്രന്ഥങ്ങളിൽ അവസാനിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന ബൈബിളിന് 90 മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും.

അമേരിക്കയിൽ മാത്രം 75 ദശ ലക്ഷം പേർക്ക് വായന അറിയില്ല എന്നാണ് കണക്ക്. 35 ദശലക്ഷം പേർക്ക് പഠനവൈകല്യം ഉണ്ട്. അതായത് ജനസംഖ്യയുടെ മൂന്നിലൊന്ന് വായനയ്ക്ക് അന്യപ്പെട്ടിരിക്കുന്നു ലോകരാജ്യങ്ങളിൽ എഴുത്തും വായനയും അറിയാത്ത വലിയ ഒരു കൂട്ടം ആളുകൾ ഉണ്ട് . ജനസംഖ്യയിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയിട്ടുള്ള ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വായിക്കുവാൻ അറിയാത്തവരുടെ എണ്ണം കൂടുതലാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവ് പുതുതലമുറയെ വായനയിൽ നിന്ന് അകറ്റിയിട്ടുമുണ്ട്. യുവാക്കൾക്കും വായനയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും വൈകല്യമുള്ളവർക്കും പ്രയോജനപ്രദമാകും വിധം യേശുവിൻ്റെ സുവിശേഷം ദൃശ്യാവതരണത്തിലൂടെ പങ്കുവയ്ക്കുകയാണ് വീഡിയോ ബൈബിളിലെ ലക്ഷ്യം.
ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുന്ന വീഡിയോ ബൈബിൾ സമീപഭാവിയിൽ ഇതര ലോകഭാഷകളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. വീഡിയോ ബൈബിളിൻ്റെ വരവോടെ സുവിശേഷീകരണരംഗത്ത് വലിയ ഉണർവ് ഉണ്ടാകും എന്നാണ് മിഷൻ സംഘടനകൾ കരുതുന്നത്.