പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി
മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആരാധനാലയവും ക്രൈസ്തവരുടെ വീടുകളും പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ഒക്ടോബര്‍ 13-ന് ചിന്‍ സംസ്ഥാനത്തെ റിയാല്‍റ്റി ഗ്രാമത്തില്‍ രാവിലെ എത്തിയ സായുധരായ പട്ടാളക്കാര്‍ ചര്‍ച്ച് കെട്ടിടത്തിനു തീയിടുകയും ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു
മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആരാധനാലയവും ക്രൈസ്തവരുടെ വീടുകളും പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ഒക്ടോബര്‍ 13-ന് ചിന്‍ സംസ്ഥാനത്തെ റിയാല്‍റ്റി ഗ്രാമത്തില്‍ രാവിലെ എത്തിയ സായുധരായ പട്ടാളക്കാര്‍ ചര്‍ച്ച് കെട്ടിടത്തിനു തീയിടുകയും ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തു.തുടര്‍ന്നു പിറ്റേദിവസവും എത്തി വിശ്വാസികളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. മൊത്തം 8 വീടുകള്‍ കത്തി നശിക്കുകയും ചെയ്തു. ചര്‍ച്ച് ഉള്‍പ്പെടെ 13 കെട്ടിടങ്ങള്‍ നശിക്കുകയുണ്ടായി.
ക്രൈസ്തവര്‍ ഏറെ താമസിക്കുന്ന കയാ, ചിന്‍ , കച്ചിന്‍ , കാരന്‍ സംസ്ഥാനങ്ങളില്‍ മ്യാന്‍മര്‍ പട്ടാളക്കാരുടെ അതിക്രമങ്ങള്‍ പതിവാണെന്ന് ചിന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സലായി സാ ഒപ് ലിന്‍ പറഞ്ഞു.ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു അറുതി വരുത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.