യെരുശലേമിലും പരിസരത്തും യഹൂദ കോളനികള്‍ വ്യാപിപ്പിക്കുന്നു

Oct 26, 2021 - 23:31
 0

യിസ്രായേലിന്റെ ചരിത്രഭൂമിയായ യെരുശലേമിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ യഹൂദ കോളനികള്‍ വ്യാപിപ്പിക്കാന്‍ യിസ്രായേലിന്റെ കര്‍മ്മ പദ്ധതി. ഗിവാത്ഹമാതോസില്‍ ഉള്‍പ്പെടെ യഹൂദ കുടിയേറ്റം വ്യപിപ്പിക്കാനായി പൊതു ഭൂമി അനുവദിക്കാനാണ് യെരുശലേമിലെ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്.

പലസ്തീന്‍ തലസ്ഥാനമാക്കാനിരിക്കുന്ന കിഴക്കന്‍ യെരുശലേമും വെസ്റ്റ് ബാങ്കും തമ്മിലുള്ള കരബന്ധം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുവാന്‍ ആലോചനയുണ്ട്.നിലവില്‍ കിഴക്കന്‍ യെരുശലേമിലുള്ള കുടിയേറ്റങ്ങളായ പിസ്ഗത് സീവില്‍ 470 വീടിന്റെ നിര്‍മ്മാണ പദ്ധതികളും സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. അതറോത്ത് പ്രദേശത്ത് യഹൂദ കുടിയേറ്റക്കാര്‍ക്കായി 9,000 വീട് നിര്‍മ്മിക്കാനും തീരുമാനിച്ചു. യെരുശലേമിനു പുറത്ത് ‘ഇ’ എന്നറിയപ്പെടുന്ന തരിശ് മലഞ്ചെരുവില്‍ 3,400 വീട് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സൈനിക സംഘടന രണ്ടു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്