ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് വാർഷിക ഉപവാസ പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷകളും; മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ

Mar 29, 2025 - 09:14
Mar 29, 2025 - 09:17
 0
ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് വാർഷിക ഉപവാസ പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷകളും; മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ

ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ വാർഷിക ഉപവാസ പ്രാർത്ഥനകൾ *മാർച്ച് 31 തിങ്കൾ മുതൽ ഏപ്രിൽ 13 ഞായർ വരെ* നടത്തപ്പെടും. രണ്ടാഴ്ചകളായി രാജ്യത്തെ മൂന്ന് സ്ഥലങ്ങളിൽ ആയിട്ടാണ് ഈ മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ആഴ്ച (മാർച്ച് 31- ഏപ്രിൽ 5) റാസ് അൽ ഖൈമയിൽ അൽ നഖീലിലുള്ള ടെന്റ് ഓഫ് ഗ്ലോറി – ലോർഡ്സ് ചാപ്പലിലും, രണ്ടാം ആഴ്ച്ച (ഏപ്രിൽ 6 – 13) ഷാർജ വർഷിപ്പ് സെന്ററിലുമാണ് മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ റെജി പാണ്ടനാട് ഈ വർഷത്തെ മുഖ്യ പ്രാസംഗികനായിരിക്കും. വചന വെളിപ്പാടിലും, അത്ഭുത രോഗ ശാന്തി ശുശ്രൂഷയിലും ദൈവത്താൽ ഉപയോഗപ്പെടുന്ന അഭിഷിക്തനായ പാസ്റ്റർ റെജി, അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ ആണ്.


വെള്ളിയാഴ്ചകളിൽ പ്രത്യേക ആത്മ പകർച്ച സെഷനുകൾ (ഏപ്രിൽ 4,11)   ആത്മീയ സമ്മേളനത്തിൽ കാരാമയിൽ ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ സുനി ഐക്കാട് നേതൃത്വം നൽകുന്ന ഐപിജി ആത്മ പകർച്ച ടീം ഈ രണ്ട് ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്രൈസ്തവ കൈരളിക്ക് പ്രസിദ്ധനായ യുവ പ്രഭാഷകൻ പാസ്റ്റർ കാലെബ് കുട്ടിക്കാനം ശനി, ഞായർ ദിവസങ്ങളിൽ ശുശ്രൂഷിക്കും. സമാപന ദിനമായ ഏപ്രിൽ 13 നു നടക്കുന്ന സംയുക്ത ആരാധനയിൽ പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ തിരുമേശ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

ദിവസേന മൂന്ന് സെഷനുകൾ, യുഎഇ സമയക്രമം:

  • രാവിലെ 4:30 AM – 5:30 AM (ഓൺലൈൻ)
  • പകൽ 11:00 AM – 1:00 PM
  • വൈകുന്നേരം 7:30 PM – 9:00 PM

സഭാ സീനിയർ പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.സഹ ശുശ്രൂഷകരായി പാസ്റ്റർ അലക്സ് അബ്രഹാം (ഷാർജ,റാസ് അൽ ഖൈമ), ബ്രദർ റൈജോ ജോസഫ് (ദുബൈ) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.