യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി

യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള വെങ്കല യുഗത്തില്‍ നിലനിന്നിരുന്ന കനാന്യരുടെ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

Oct 28, 2019 - 08:21
 0
യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി

യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള വെങ്കല യുഗത്തില്‍ നിലനിന്നിരുന്ന കനാന്യരുടെ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

വടക്കന്‍ യിസ്രായേലിലെ ഷാരോണ്‍ റീജണില്‍ എന്‍ അസൂരില്‍ യിസായേല്‍ നാഷണല്‍ റോഡ് കമ്പനി ഭൂമിക്കടിയിലൂടെ റോഡു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് പുരാതന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പിന്നീട് യിസ്രായേല്‍ ആന്റിക്വിറ്റീസിന്റെ പുരാവസ്തു ഗവേഷകര്‍ സ്ഥലം ഏറ്റെടുക്കുകയായിരുന്നു.

ഏകദേശം 4 സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്ത് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഏറ്റവും ഉന്നത നിലവാരത്തില്‍ ജീവിച്ചിരുന്നവരുടെ പാര്‍പ്പിട സമുച്ചയങ്ങളും പൊതു സ്ഥലങ്ങളും ഉള്ള മഹാ പട്ടണമായിരുന്നു ഇവിടമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ ശവം അടക്കം ചെയ്യുന്നതിനുള്ള ഗുഹകള്‍ ‍, മതാചാരത്തിനായി നിര്‍മ്മിച്ച കുളങ്ങള്‍ ‍, കല്ലില്‍ കൊത്തിയ നിരവധി രൂപങ്ങള്‍ ‍, മൃഗങ്ങളെ യാഗം കഴിച്ചതിന്റെ അസ്ഥികള്‍ ‍, മണ്‍ പാത്രങ്ങള്‍ ‍, കല്‍പാത്രങ്ങള്‍ ‍, ആയുധങ്ങള്‍ എന്നിവയും കണ്ടെടുത്തു.

കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതി പരിശോധിച്ചാല്‍ ഇന്നത്തെപ്പോലെതന്നെ ആഡംബരത്തില്‍ നിര്‍മ്മിച്ചവയാണെന്നു തോന്നുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ദിന ശാലേം പറഞ്ഞു.

പട്ടണാവശിഷ്ടത്തിന്റെ രൂപ ഭംഗിയുടെ മികവു കണ്ടാല്‍ 5,000 വര്‍ഷം മുമ്പുള്ള ‘ന്യുയോര്‍ക്ക് പട്ടണം’ ആയിരുന്നു ഈ സൈറ്റെന്നും ഗവേഷകര്‍ പറഞ്ഞു. ഇവിടെ ഏകദേശം 6,000 ആളുകള്‍ താമസിച്ചിരുന്നുവെന്നു കണക്കാക്കുന്നു.