IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി; പാസ്റ്ററെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു ഐപിസി തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. രാജൻ പാസ്റ്ററും കുടുംബവും

Oct 17, 2021 - 18:10
Oct 18, 2021 - 19:04
 0
IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

ഐപിസി തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. രാജൻ പാസ്റ്ററും കുടുംബവും ഹാളിനോട് ചേർന്നുള്ള ഫെയ്ത്ത് ഹോമിൽ നിന്നും കുമ്പനാട്ടേക്ക് മാറി.സഭയുടെ പുതിയ സൗണ്ട് സിസ്റ്റം ഉൾപ്പടെയുള്ള സാധനങ്ങൾ വെള്ളം കയറി നശിച്ചു.

വലിയ മരത്തടികൾ ഒഴുകി വന്ന് ഹാളിൻ്റെ ഭിത്തിയിലിടിക്കുകയാണ്. ഇന്നലെ (ശനി) രാത്രി എട്ടുമണിയോടെയാണ് വെള്ളം കയറാൻ തുടങ്ങിയത്.ദൈവമക്കൾ പുറമറ്റം ഗ്യാലക്സി സഭയെയും വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുക.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോണിൻ്റെ ഭവനത്തിലും വെള്ളം കയറി. പാസ്റ്ററും കുടുംബവും തിരുവല്ലയിലേക്ക് മാറുകയാണ്.മഹാമാരിയുടെ കാലത്ത് ഏവരും ജാഗ്രതയോടും പ്രാർത്ഥനയോടും സഹവിശ്വാസികളെ കരുതാനുള്ള മനസോടും ആയിരിക്കുക.