ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E മെഗാ ബൈബിൾ ക്വിസ്

Church of God Full Gospel in India Kerala region YPE Mega Bible Quiz

Apr 5, 2023 - 17:06
 0
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E മെഗാ ബൈബിൾ ക്വിസ്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന മെഗാ ബൈബിൾ ക്വിസ് 2023 മെയ്‌ 13 ശനി 9.30 am മുതൽ 12.30 pm വരെ കുറ്റപ്പുഴ മാടമുക്ക് A G ചർച്ച ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ഒബ്ജക്ടീവ് ടൈപ്പിലുള്ള 100 ചോദ്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. മൈനസ് മാർക്കും ഉണ്ടായിരിക്കുന്നതാണ്.

ഒന്നാം സമ്മാനം 25000/- രൂപ, രണ്ടാം സമ്മാനം 10000/-രൂപ, മൂന്നാം സമ്മാനം 5000/- രൂപ. അതിനു താഴെ വരുന്ന ആദ്യത്തെ പത്ത് പേർക്ക് 1000/- രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്

പഠിക്കേണ്ട പുസ്തകങ്ങൾ

1- യോശുവ
2- സദൃശ്യവാക്യങ്ങൾ
3- ഡാനിയൽ പ്രവചനം
4- റോമാ ലേഖനം
5- എഫേസ്യർ


മത്സരത്തിന് സഭാ വ്യത്യാസം പ്രായപരിധി എന്നിവ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. 250/- രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :-9495921072 / 9074788605

Register free  christianworldmatrimony.com

christianworldmatrimony.com