വൈ പി ഇ (YPE) കേരള സ്റ്റേറ്റ് ആന്റി ഡ്രഗ് ക്യാമ്പയിൻ ‘രക്ഷ’: സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്തു

YPE Kerala state Anti drug campaign -"Raksha" inaugurated by Pastor C C Thomas

Oct 27, 2022 - 22:58
 0
വൈ പി ഇ (YPE) കേരള സ്റ്റേറ്റ് ആന്റി ഡ്രഗ് ക്യാമ്പയിൻ ‘രക്ഷ’: സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ്  ഉദ്ഘാടനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ “രക്ഷ” സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സിസി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി എ ജെറാൽഡ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. മാത്യു ബേബി സ്വാഗതവും ട്രഷറർ വൈജുമോൻ നന്ദി യും പറഞ്ഞു

.സ്റ്റേറ്റ് സെക്രട്ടറി ബ്രദർ റോഹാൻ റോയ് പ്രവൃത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈ പി ഇ പുറത്തിറക്കിയ ലഘുലേഖ ബിലീവേഴ്സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ.സജി ജോർജിന് കൈമാറി പ്രകാശം ചെയ്തു.

പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുവാനുള്ള തെരുവുനാടകം കോട്ടയം മേഖല വൈ പി ഇ യുവജനങ്ങൾ അവതരിപ്പിക്കുകയും സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ. ഡെന്നിസ് വർഗീസും ബ്രദർ ബിനോ ഏലിയാസും അതിന് നേതൃത്വം നൽകി. “രക്ഷ” പ്രോഗ്രാം കോഡിനേറ്റർ ആയി ഡോക്ടർ. ബെൻസി ജി ബാബു പ്രവൃത്തിക്കുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow