പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 മുതൽ 12 വരെ

Payipad New India Bible Church General Convention

Feb 7, 2023 - 18:44
 0

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയിസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടക്കും വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവൻഷനിൽ ഡോക്ടർ അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും ഡോ ജെയിസൺ തോമസ്, റ്റി വൈ ജോൺസൺ, പാസ്റ്റർ കെജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും സ്പിരിച്യുൽ ട്രംപറ്റ് കോട്ടയം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഫെബ്രുവരി 10ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ശുശ്രൂഷക മീറ്റിങ്ങും ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങ് ഡോ ജെസ്സി ജെയിംസൺ പ്രസംഗിക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ്& സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും 12 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും കർത്തൃമേശയോട് യോഗം സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0