ജയിലുകളിൽ ബൈബിൾ വാക്യങ്ങൾ മനപാഠമാക്കി ചൈനീസ് ക്രിസ്തീയ സമൂഹം

ക്രിസ്ത്യാനികൾ ക്കെതിരെയുള്ള പീഡനം വർധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ ബൈബിൾ പഠനത്തിനുള്ള അവസരങ്ങൾ നിഷേധിച്ചു ചൈനീസ് സർക്കാർ. വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ചൈനീസ് ക്രിസ്ത്യാനികൾ ചെറിയ കടലാസുകളിൽ ബൈബിൾ വാക്യങ്ങൾ പകർത്തി എഴുതി മനപാഠമാക്കുകയാണ്. ഞങ്ങളുടെ ഹൃദയപലകയിൽ എഴുതപ്പെട്ടവ ഒരു സർക്കാർ അധികാരങ്ങൾക്കും എടുത്തു കളയുവാൻ കഴിയില്ലെന്ന് ചൈനീസ് തടവറയിൽ കഴിഞ്ഞ ദിവസം മോചിതനായ ഒരു വിശ്വാസി മാധ്യമങ്ങളോടു പറഞ്ഞു. ക്രിസ്തീയ ആരാധനയും ബൈബിളും

Jun 16, 2019 - 00:06
Nov 13, 2023 - 22:21
 0
ജയിലുകളിൽ ബൈബിൾ വാക്യങ്ങൾ മനപാഠമാക്കി ചൈനീസ് ക്രിസ്തീയ സമൂഹം

ക്രിസ്ത്യാനികൾ ക്കെതിരെയുള്ള പീഡനം വർധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ ബൈബിൾ പഠനത്തിനുള്ള അവസരങ്ങൾ നിഷേധിച്ചു ചൈനീസ് സർക്കാർ. വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ചൈനീസ് ക്രിസ്ത്യാനികൾ ചെറിയ കടലാസുകളിൽ ബൈബിൾ വാക്യങ്ങൾ പകർത്തി എഴുതി മനപാഠമാക്കുകയാണ്. ഞങ്ങളുടെ ഹൃദയപലകയിൽ എഴുതപ്പെട്ടവ ഒരു സർക്കാർ അധികാരങ്ങൾക്കും എടുത്തു കളയുവാൻ കഴിയില്ലെന്ന് ചൈനീസ് തടവറയിൽ കഴിഞ്ഞ ദിവസം മോചിതനായ ഒരു വിശ്വാസി മാധ്യമങ്ങളോടു പറഞ്ഞു.

ക്രിസ്തീയ ആരാധനയും ബൈബിളും വ്യാപമായി ഇല്ലായ്മ ചെയ്യുന്നതിൽ വ്യപൃതരാണ് ചൈനീസ് ഭരണകൂടം. ഇത്തരമൊരു സാഹചര്യത്തിൽ വിശ്വാസികൾ കടലാസിൽ എഴുതിയ തിരുവെഴുത്തുകൾ വ്യാപകമായി ഉപയോഗിക്കുകയും ജയിലിൽ കാവൽക്കാരിൽ നിന്ന് മറയ്ക്കുവാൻ ഇത്തരം രീതികൾ ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.“അതുകൊണ്ടാണ് ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഇത് മനപാഠമാക്കുന്നത്, കാരണം അവർക്ക് പേപ്പർ എടുത്തുകളയാൻ കഴിയുമെങ്കിലും, ഞങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നവ അവർക്ക് എടുക്കാൻ കഴിയില്ല,” അവർ കണ്ണുനീരോടെ മാധ്യമങ്ങളോട് വിശദീകരിച്ചു.

 

മുമ്പ് ചൈനയുടെ പ്രതിവിപ്ളവ യുവ നേതാവ്, ഇപ്പോള്‍ സുവിശേഷ വിപ്ളവ നേതാവ്

ചൈനീസ് പ്രസിഡന്റിനോട് സുവിശേഷം പങ്കുവെയ്ക്കാന്‍ ശ്രമിച്ച വനിതയെ ജയിലില്‍ അടച്ചു