മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

Nov 8, 2024 - 09:50
 0

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0