ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് രാജ്യന്തര കണ്‍വൻഷൻ ജൂലൈ 9 മുതൽ പെൻസൽവേനിയയിൽ

New Testament Church( TPM) USA International Convention

Jun 20, 2025 - 08:00
Jun 20, 2025 - 08:01
 0

ന്യൂ ജേഴ്‌സി: ദി പെന്തെക്കൊസ്ത് മിഷൻ (TPM) സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (New Testament Church)  സർവ്വദേശീയ കണ്‍വൻഷൻ ജൂലൈ 9 ബുധൻ മുതൽ 13 ഞായർ വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ നടക്കും.

ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും ഉച്ചക്ക് 2 മുതൽ 4 വരെ പ്രാർത്ഥനയും നടക്കും. കുട്ടികൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ പ്രത്യേക യോഗം ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും  ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഓട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും. 

കൺവൻഷനിൽ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ചീഫ് പാസ്റ്റർമാരും സീനിയർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ പരിഭാഷപ്പെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കൻ ഐക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സണും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും. 

റ്റി.പി.എം (TPM) സഭയുടെ രാജ്യന്തര കൺവൻഷനുകൾ കൊട്ടാരക്കര, ചെന്നൈ, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു.എസ്) എന്നിവടങ്ങളിലാണ് എല്ലാ വർഷവും നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0