ബാംഗ്ളൂർ ഉണർവും വിമർശനവും : ചിന്തിക്കേണ്ട ചില വസ്തുതകളും , ചോദ്യങ്ങളും
മണിക്കൂറുകളോളം നിന്ന് കൊണ്ട് ദൈവത്തെ ആരാധിക്കുവാൻ നമ്മുടെ സഭയിലെ ആളുകൾക്ക് കഴിയുമോ ?. ദൈവദാസന്റെ പ്രസംഗം 5 മിനിറ്റ് അധികമായാൽ, ഞായറാഴ്ച്ച 12 .30 / 1 മണിക്കപ്പുറം സഭായോഗം നീണ്ടുപോയാൽ അസ്വസ്ഥരാകാതെ ഇരിക്കാൻ നമുക്ക് കഴിയുമോ?. രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിലെ ജോലി അധ്വാനത്തിന് ശേഷം അന്നേദിവസം മുഴു രാത്രി പ്രാർത്ഥനയ്ക്ക് ഉറങ്ങാതെ രാവിലെ വരെ പ്രാർത്ഥനയിലും ആരാധനയിലും ഇരിക്കാൻ നമുക്ക് പറ്റുമോ ?. മണിക്കൂറുകളോളം സമയം നോക്കാതെ , സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ, ദൈവത്തെ പാടി ആരാധിക്കാനും പ്രാർത്ഥിക്കാനും കഴിയുന്നുണ്ടോ ?. രാത്രി പ്രാർത്ഥനയോഗം ആശിർവാദം പറഞ്ഞവസാനിപ്പിച്ചു സഭാ ശുശ്രൂഷകൻ വീട്ടിൽ പോയിട്ടും വീണ്ടും പ്രാത്ഥനയിലും ആരാധനയിലും മുഴുകി ദൈവസന്നിധിയിൽ ദൈവീക സാന്നിധ്യത്തിൽ ആയിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ ?. എത്ര പേർക്ക് , ജോലിയിൽ നിന്നും അവധി എടുത്ത് , അവധി കിട്ടിയില്ലെങ്കിൽ ജോലി രാജി വെച്ച് പ്രാർത്ഥനയ്ക്ക് പോകാൻ മനസു വരും ? ദൈവ വചനം അതിശക്തമായി പ്രസംഗിക്കുന്ന നമ്മുടെ ദൈവദാസന്മാർക്ക് എത്ര പേർക്ക് മറ്റുള്ളവരെ പരിഹസിക്കാതെയും , കളിയാക്കാതെയും വചനം പ്രസംഗിക്കാനും , സംസാരിക്കാനും കഴിയും ?.
തുടരും .....