വ്യാജ മതനിന്ദ കേസ്: 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവന് മോചനം

വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവ വിശ്വസിയായ നദീം സാംസണിനു ഒടുവില്‍ ജാമ്യം ലഭിച്ചു. നദീമിന്റെ അഭിഭാഷകന്‍ സായിഫ് ഉള്‍ മലൂക് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പുറത്ത് ഇക്കഴിഞ്ഞ ജനുവരി 6-നാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Jan 11, 2022 - 22:36
 0
വ്യാജ മതനിന്ദ കേസ്: 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവന് മോചനം

വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവ വിശ്വസിയായ നദീം സാംസണിനു ഒടുവില്‍ ജാമ്യം ലഭിച്ചു. നദീമിന്റെ അഭിഭാഷകന്‍ സായിഫ് ഉള്‍ മലൂക് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പുറത്ത് ഇക്കഴിഞ്ഞ ജനുവരി 6-നാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കളയുകയാണ് പാകിസ്ഥാനിലെ കോടതികളുടെ പതിവെങ്കിലും ഇത് സുപ്രധാനമായ വിധിയാണെന്നും ജൂബിലി കാമ്പയിനും, വോയിസ് ഫോര്‍ ജസ്റ്റിസുമായുള്ള വീഡിയോ അഭിമുഖത്തില്‍ സായിഫ് ഉള്‍ മലൂക് പറഞ്ഞു.

കൊലപാതകികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പോലും മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം നിഷേധിക്കുക എന്നതാണ് പാക്ക് പീനല്‍ കോഡിന്റെ നയം. 2 വര്‍ഷമായി വിചാരണ അവസാനിച്ചിട്ടില്ലെങ്കിലും, വിചാരണക്ക് നേരിടേണ്ടി വന്ന കാലതാമസത്തെ തുടര്‍ന്നു കുറ്റാരോപിതനായ വ്യക്തി അല്ലെങ്കിലും ജാമ്യം നല്‍കാം’ എന്ന ക്രിമിനല്‍ നടപടിക്രമത്തിലെ 497-മത്തെ വകുപ്പ് ഉദ്ധരിച്ചു കൊണ്ടാണ് ജഡ്ജി സയദ് മന്‍സൂര്‍ അലി ഷാ ജാമ്യം അനുവദിച്ചത്. മതവികാരങ്ങള്‍ ഒഴിവാക്കിയിട്ട് വേണം വിധി പ്രസ്താവിക്കേണ്ടതെന്ന് ജനുവരി 5-ലെ വാദത്തിനിടയില്‍ അഭിഭാഷകന്‍ സായിഫ് ഉള്‍ മലൂക് കോടതിയോട് അപേക്ഷിച്ചിരുന്നു.

അതേസമയം ജാമ്യം അനുവദിച്ചതുകൊണ്ട് മാത്രം നദീം സാംസണിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. സാംസണിന്റെ കേസ് ഇപ്പോഴും ലാഹോര്‍ ജില്ലാകോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധിക്ക് വര്‍ഷങ്ങള്‍ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതനിന്ദ ആരോപിക്കപ്പെട്ടവര്‍ ഇസ്ലാമിക വര്‍ഗ്ഗീയ വാദികളുടെ പ്രതികാരത്തിനു ഇരയാകുന്ന പതിവു പാക്കിസ്ഥാനിലുണ്ട്. ആസിയ ബീബിയെ കൊല്ലാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ പാഞ്ഞു നടന്നത് ഇതിന്റെ ഉദാഹരണമാണ്.

തന്റെ മകന് ജാമ്യം നേടിക്കൊടുത്തതില്‍ നദീമിന്റെ സഹോദരനായ ഷക്കീല്‍ അഭിഭാഷകന് നന്ദി അറിയിച്ചു. ആസിയ ബീബിയെ രക്ഷപ്പെടുത്തിയതു പോലെ തന്റെ സഹോദരനെയും രക്ഷപ്പെടുത്തിയ സായിഫ് ഉള്‍ മലൂക് മനുഷ്യരൂപമെടുത്ത മാലാഖയാണെന്നു ഷക്കീല്‍ പറഞ്ഞു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുള്ള ഉപകരണമായി മാറുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ വ്യാപകമാണ്. രാജ്യത്തു മതനിന്ദ ആരോപിക്കപ്പെടുന്ന ഭൂരിഭാഗം കേസുകളും വ്യാജമാണ്.