ഐ.പി.സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ സമാപിച്ചു

Oct 22, 2025 - 11:31
 0
ഐ.പി.സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ സമാപിച്ചു

ഐ.പി.സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ സമാപിച്ചു.  റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ അലക്‌സ് വെട്ടിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കല ഹോമ), ഷിബു തോമസ് (അറ്റ്ലാൻ്റ), ബ്രൈറ്റ് ഏബ്രഹാം (അബുദാബി) എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. വെള്ളിയാഴ്‌ച നടന്ന പാസ്റ്റേഴ്‌സ് മീറ്റിംഗിൽ റീജിയനിൽ ഉൾപ്പെട്ട 120-ൽ അധികം ശുശ്രൂഷക കുടുംബങ്ങൾ പങ്കെടുത്തു. യുവജനസമ്മേളനത്തിൽ ഏകദേശം 1500 യുവജനങ്ങൾ പങ്കെടുത്തു. പാസ്റ്റർ ബ്രൈറ്റ് ഏബ്രഹാം പ്രസംഗിച്ചു. 300-ൽ അധികം യുവജനങ്ങൾ സുവിശേഷവേലയ്ക്കായി സമർപ്പിച്ചു. ശനിയാഴ്ച‌ നടന്ന സ്നാനശുശ്രൂഷയിൽ 120പേർ സ്‌നാനപ്പെട്ടു.   പാസ്റ്റർ ലിബിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഒക്ടോ. 12ന് നടന്ന സംയുക്താരാധനയിൽ റീജിയൻ വൈസ് പ്രസിഡന്റ് ഡോ. ബിന്നി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാന്റ്) സമാപന സന്ദേശം നൽകി. പാസ്റ്റർ ബോബി മാത്യൂസിൻ്റെ പ്രാർത്ഥന ആശീർവ്വാദത്തോട് ഈ വർഷത്തെ കൺവൻഷന് സമാപനം കുറിച്ചു.

റീജിയൻ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സന്തോഷ് ലോഹാർ, ട്രഷറർ ജിജോ ജേക്കബ് എന്നിവർ കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0