ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ താലന്തുപരിശോധനയ്ക്ക് സമാപനം

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന സഭയുടെ ആസ്ഥാനമായ ഹെബ്രോൻപുരത്ത് നടന്നു.
ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജയിക്കബ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറാർ ഫിന്നി പി മാത്യു , പാസ്റ്റർ റ്റി.എ. തോമസ് വടക്കാൻചേരി, പാസ്റ്റർ ജയിംസ് എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന,പാസ്റ്റർ ബിജു വറുഗീസ് എന്നിവർ വിവിധ പ്രോഗ്രാമുകൾ നടത്തി.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള പത്ത് സോണിൽ നിന്ന് വിജയികളായ അഞ്ഞൂറിൽ പരം കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ കൊട്ടാരക്കര മേഖല ഒന്നാം സ്ഥാനവും കോട്ടയം മേഖല രണ്ടാം സ്ഥാനവും കുമ്പനാട് മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സെൻ്റർ തലത്തിൽ കുമ്പനാട് സെൻ്റർ ഒന്നാം സ്ഥാനവും തൃശൂർ ഈസ്റ്റ് രണ്ടാം സ്ഥാനവും എറണാകുളം സെൻ്റർ മുന്നാം സ്ഥാനവും നേടി.
കൊട്ടാരക്കര മേഖലയിൽ അടൂർ ഈസ്റ്റിൽ നിന്നുളള ആഷേർ സജി വ്യക്തിഗത ചാമ്പ്യനായി. രണ്ടാം സ്ഥാനം കൊട്ടാരക്കര മേഖലയിൽ കലയപുരത്ത് നിന്നുള്ള പ്രെസ്കില്യ സൈമണും, ആലപ്പുഴ മേഖലയിൽ മാവേലിക്കര ഈസ്റ്റ് നിന്നുള്ള ജെർലിൻ മേരി സാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ അഞ്ച് സ്റ്റേജുകളിലായി ആരംഭിച്ച പരീശോധന വൈകുന്നേരം ഏഴുമണിക്ക് അവസാനിച്ചു. വിവിധ സ്റ്റേജുകളുടെ ചുമതല സണ്ണി എബ്രഹാം, പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ , പാസ്റ്റർ തോമസ് മാത്യു റാന്നി, റോയി ആൻ്റണി, പാസ്റ്റർ ബിജു മാത്യു, ജോജി ഐപ്പ് മാത്യുസ് , സജി എം. വറുഗീസ്, പാസ്റ്റർ ജയിംസ് യോഹന്നാൻ, പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർ ജിജി മാമൂട്ടിൽ പാസ്റ്റർ സിനോജ്, പാസ്റ്റർ സജിമോൻ ഫിലിപ്പ്, പാസ്റ്റർ ജിസ്മോൻ കട്ടപ്പന, പാസ്റ്റർ പി.കെ ശമൂവേൽ കുട്ടി, ഡോ സാജൻ സി ജയിക്കബ് , ജോസ് ജോൺ കായംകുളം, ഷാജി വളഞ്ഞവട്ടം എന്നിവർ നേതൃത്വം നൽകി.
പൂർണ്ണമായി ഓൺലൈൻ പോർട്ടൽവഴി ചെയ്ത പ്രവർത്തനങ്ങൾക്ക് ബിജിൽ ജോർജി ചെറിയാൻ, ജെറിൻ ജയിംസ്, ഫെയ്ത്ത് പോൾ ജോൺ എന്നിവർ നേതൃത്വം നൽകി,
What's Your Reaction?






