ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ. 22 മുതൽ

Oct 18, 2025 - 12:29
Oct 18, 2025 - 12:30
 0
ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ. 22 മുതൽ

ഐപിസി(IPC) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 22 മുതൽ 24 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.     പാസ്റ്റർമാരായ വിൽസൺ ജോസഫ്, ഡോ. ബിജു ചാക്കോ, പാസ്റ്റർ ബിജു മാത്യൂ തുടങ്ങി വിവിധ ആത്മീയ നേതാക്കൾ ദൈവവചനം പ്രസംഗിക്കും.

 "ദൈവരാജ്യം വചനത്തിലല്ല ശക്തിയി ലത്രെ ആകുന്നു' എന്നതാണ് ചിന്താവിഷയം. 25 സെൻ്ററുകളും 21 ഏരിയായുമടങ്ങുന്ന കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച കർതൃമേശയോടു കൂടെ സമ്മേളനം സമാപിക്കും. ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസി ഡന്റ്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ പി.പി. ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0