ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍, ഇമ്മാനുവേല്‍ ഹെന്‍റി നയിക്കുന്ന ‘മ്യൂസിക് നൈറ്റ്’ ദുബായിൽ

Music Night lead by Emmanuel Henry at Dubai | Gods own Ministry | Christian Youth Movement

Nov 11, 2022 - 20:24
 0

ഗോഡ്സ് ഔണ്‍ മിനിസ്ട്രി(Gods Own Ministry)യുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റി( Christian Youth Movement)ന്‍റെ ആഭിമുഖ്യത്തില്‍ 2 നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 7 മണി മുതല്‍ ഗോഡ്സ് ഔണ്‍ ഈവന്‍റ് മാനേജ്മെന്‍റ് ഹാളില്‍ വെച്ച് (Sama Residence, Near Al Mulla Plaza – Near Stadium Metro Station Dubai) മ്യൂസിക് നൈറ്റ് എന്ന പേരില്‍ സംഗീത വിരുന്ന് നടക്കും.

ഇമ്മാനുവേല്‍ ഹെന്‍റി, ശ്രുതി ആന്‍ ജോയ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ അജീഷ് ജിരമിയ ദൈവ വചന സന്ദേശം നല്‍കും. പാസ്റ്റര്‍ ഡാനി വിക്ടര്‍ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും. പാസ്റ്റര്‍ അലക്സ് ജോണ്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ആത്മീയ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0