ലഹരി വിരുദ്ധ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു

Nov 2, 2022 - 16:42
Nov 2, 2022 - 17:01
 0

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC)  പി ജി 30- ബാച്ചിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തപ്പെടുന്ന ‘കേരളയാത്ര’ കുമ്പനാട് ഹെബ്രോൻ പുരത്ത്, ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ജോയിൻ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പി എം ഫിലിപ്പ്, പിജി ചെയർമാൻ പാസ്റ്റർ സാം പി ജോസഫ്, ഫിന്നി പി മാത്യു, പാസ്റ്റർ ജോൺ റിച്ചാർഡ് എന്നിവർ പ്രസംഗിച്ചു.


തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ  ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്രയിൽ  വിവിധ സ്ഥലങ്ങളിൽ ജോൺസൺ ജോസഫ്, പോൾ ടി തോമസ്, സാബു കുമരങ്കരി, ജോർജ് ജോസഫ്, കെ എം എബ്രഹാം, കെഎം ജോസഫ്, സുമേഷ് പി ലാസർ എന്നിവർ പ്രസംഗിച്ചു. അനിൽ ഇലന്തൂർ, പോൾ ടി തോമസ്, സുനിൽ ടി സാമുവൽ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0