ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനു.22 മുതൽ 25 വരെ

IPC Neriyamangalam Centre Convention

Jan 7, 2026 - 10:09
 0
ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനു.22 മുതൽ 25 വരെ

ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനുവരി 22 മുതൽ 25 വരെ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഗ്രൗണ്ടിൽ നടക്കും. ജനുവരി 22ന് വൈകിട്ട് 7 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റ്റി.ഡി. ബാബു (എറണാകുളം)  പ്രസംഗിക്കും.   

23, 24 തിയതികളിലെ രാത്രിയോഗങ്ങളിൽ പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി) , പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) എന്നിവർ  പ്രസംഗിക്കും. ഐനോസ് ക്രിസ്ത്യൻ മ്യൂസിക് റാന്നി സംഗീത ശുശൂഷയ്ക്ക് നേതൃത്വം നല്കും.  24 ന് ശനിയാഴ്ച രാവിലെ 8 ന് സ്നാനശുശ്രൂഷാനന്തരം 9.30  മുതൽ സെന്റർ സോദരി സമാജം വാർഷിക മീറ്റിംഗ് നടക്കും. സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ജാസ്മിൻ സണ്ണി അധ്യക്ഷത വഹിക്കും.

ജോൺസൺ കെ മാത്യു പ്രസംഗിക്കും. ഉച്ചക്ക് 12 ന് സൗജന്യ തയ്യൽ പരിശീലനം പൂർത്തികരിച്ചവർക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കും. 2 ന്  വരെ സണ്ടേസ്കൂൾ , പിവൈപിഎ സംയുക്ത വാർഷിക സമ്മേളനത്തിൽ  ജോസ് പ്രകാശ് കരിമ്പിനേത്ത് മുഖ്യാതിഥിയായി പങ്കെടുക്കും.  25 ന് ഞായറാഴ്ച 9 ആരംഭിക്കുന്ന നടക്കുന്ന സംയുക്ത ആരാധനയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു കർത്തൃമേശയ്ക്ക് നേതൃത്വം നൽകും.

സെന്റർ കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ വത്സൻ പീറ്റർ (വൈസ് - പ്രസിഡന്റ), പാസ്റ്റർ സാജൻ വർഗ്ഗീസ് (സെക്രട്ടറി), ജോബി എബ്രഹാം (ട്രഷറാർ ),  വിൽസൺ പീറ്റർ (ജോയിന്റ് സെക്രട്ടറി ) പാസ്റ്റർ ഷൈൻ ചെറിയാൻ (പബ്ളിസിറ്റി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.  നേര്യമംഗലം സെന്ററിനു ഇടുക്കി , ഏറണാകുളം ജില്ലകളിലായി പ്രാദേശികസഭകൾ പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0