പിവൈപിഎ ഓസ്ട്രേലിയ റീജിയൻ: 2025-29 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും

Oct 28, 2025 - 15:33
 0
പിവൈപിഎ ഓസ്ട്രേലിയ റീജിയൻ: 2025-29 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും

പിവൈപിഎ ഓസ്ട്രേലിയ റീജിയൻ 2025-29 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ സിഡ്നി റ്റൂങ്ങാബി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പി.വൈ.പി.എ 2025-29 കാലയളവിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പാസ്റ്റർ ഏലിയാസ് ജോൺ (പ്രസിഡന്റ്, ഐ.പി.സി ഓസ്ട്രേലിയ റീജിയൻ) നിർവഹിച്ചു.

യൂത്ത് കോൺഫറൻസിൽ ഇവാ. ജെയ്സൺ ജോസഫ് സന്ദേശം നൽകി. യുവജനങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിലും അനുസരണത്തിലും വളരുവാൻ ആഹ്വാനം ചെയ്തു.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിവൈപിഎ അംഗങ്ങൾക്കൊപ്പം വൻ യുവജനപങ്കാളിത്തവും ഉണ്ടായിരുന്നു.

പി.വൈ.പി.എ ഓസ്ട്രേലിയ റീജിയൻ 2025-29 ഭാരവാഹികൾ –
പ്രസിഡന്റ്: ബ്രദർ സന്തോഷ് മാത്യു,
വൈസ് പ്രസിഡന്റ്: ബ്രദർ ഫിജോയ് കെ ജോൺ, ഇവാ. അജയ് ഫിലിപ്പ്
സെക്രട്ടറി: ബ്രദർ നൊബിൻ തോമസ് ,
ജോയിന്റ് സെക്രട്ടറി: ബ്രദർ ഇമ്മാനുവേൽ ജോൺ, സിസ്റ്റർ ആഷ്‌ലി സജു
ട്രെഷറർ: സിസ്റ്റർ ഗ്ലാഡിസ് ഏബ്രഹാം,
ലേഡീസ് കോഓർഡിനേറ്റർ: സിസ്റ്റർ പ്രയ്സി കെ ജോർജ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0